Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPSC Exam

യു​പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കു​ള്ള പ്ര​ഡി​ക്‌​ഷ​ൻ മോ​ഡ്യൂ​ളു​മാ​യി കെ​എ​സ്‌​യു​എം സ്റ്റാ​ർ​ട്ട​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​പി​​​എ​​​സ്‌​​​സി മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പ്ര​​​ഡി​​​ക്‌​​​ഷ​​​ൻ മോ​​​ഡ്യൂ​​​ളു​​​മാ​​​യി കെ​​​എ​​​സ്‌​​​യു​​​എ​​​മ്മി​​​നു കീ​​​ഴി​​​ലു​​​ള്ള ‘എ​​​ഡ്മി എ​​​ഐ’ സ്റ്റാ​​​ർ​​​ട്ട​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി അ​​​ധി​​​ഷ്ഠി​​​ത ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ് ഫോ​​​മാ​​​ണ് എ​​​ഡ്മി എ​​​ഐ.

യു​​​പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും അ​​​ത​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ക്കാ​​​നും ഈ ​​​പ്ലാ​​​റ്റ്ഫോം ​​​സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.

യു​​​പി​​​എ​​​സ്‌​​​സി​​​യു​​​ടേ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ചോ​​​ദ്യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കാ​​​ൻ എ​​​ഡ്മി എ​​​ഐ​​​യ്ക്ക് ക​​​ഴി​​​യും. എ​​​ഐ സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ യു​​​പി​​​എ​​​സ്‌​​​സി പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യി​​​ലെ സ​​​മ​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ എ​​​ഡ്മി എ​​​ഐ യു​​​ടെ പ്ര​​​വ​​​ച​​​നം 85 ശ​​​ത​​​മാ​​​നം കൃ​​​ത്യ​​​ത കാ​​​ണി​​​ച്ചി​​​രു​​​ന്നു. സ​​​മ​​​കാ​​​ലി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 74 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ 63 എ​​​ണ്ണ​​​വും എ​​​ഡ്മി എ​​​ഐ പ്ര​​​വ​​​ചി​​​ച്ച​​​താ​​​ണെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യം. എ​​​ഐ സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 266 വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് പ്രി​​​ലിം​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി എ​​​ഡ്മി എ​​​ഐ പ്ര​​​വ​​​ചി​​​ച്ച​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ശി​​​മ​​​യോ​​​ൻ സാ​​​മു​​​വ​​​ൽ, തേ​​​ജ​​​സ് സു​​​ഷീ​​​ൽ, ഗി​​​ഡ്സെ​​​ൻ ബേ​​​ബി എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ഡ്മി എ​​​ഐ​​​യ്ക്കു പി​​​ന്നി​​​ൽ. പി​​​ന്നീ​​​ട് അ​​​ത് ആ​​​റം​​​ഗ ടീ​​​മാ​​​യി വ​​​ള​​​ർ​​​ന്നു.
സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഈ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മി​​​നു നി​​​ല​​​വി​​​ൽ 5000 ത്തി​​​ല​​​ധി​​​കം സ​​​ജീ​​​വ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ണ്ട്.

Latest News

Corehub Up